ഒരു സ്ത്രീയുടെ വയറും കാലും സാരിമാറിയ മാറിടവും കണ്ടാൽ നോക്കാത്ത ഒരു പുരുഷനും ഉണ്ടാവുമെന്ന് തോന്നുന്നില്ല; ഇവിടെ കൺഗ്രാറ്റ്സ് എന്നും നന്നായി എന്നും ആ വീഡിയോയ്ക്ക് താഴെ കമന്റിയവർ യൂറ്റൂബിൽ കയറി രഹ്നയുടെ വീഡിയോ കണ്ടതുപോലും ആസ്വദിക്കാനാണ്; ഹരിമാധവ് എഴുതുന്നു

New Update

ഹരിമാധവ്

publive-image

പുരോഗമന വാദികളുടെ ചില വാദങ്ങളോട് വിയോജിപ്പും ചില വാദങ്ങളോട് യോജിപ്പുമുണ്ട്. ഇവിടെ ചില വിഷയങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആവുന്നില്ല. ഒരു സ്ത്രീയുടെ വയറും കാലും സാരിമാറിയ മാറിടവും കണ്ടാൽ നോക്കാത്ത ഒരു പുരുഷനും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അങ്ങനെ നോക്കുന്നില്ലങ്കിൽ അവന് എന്തോ കുഴപ്പമുണ്ട്. എത്രയും പെട്ടന്ന് ഒരു സെക്സോളജിസ്റ്റിനെയോ സൈക്കോളജിസ്റ്റിനേയോ കാണിക്കേണ്ടി വരും. ഇവിടെ കൺഗ്രാറ്റ്സ് എന്നും നന്നായി എന്നും ആ വീഡിയോയ്ക്ക് താഴെ കമന്റിയവർ യൂറ്റൂബിൽ കയറി രഹ്നയുടെ വീഡിയോ കണ്ടതുപോലും ആസ്വദിക്കാനാണ്.

Advertisment

അല്ലാതെ ആ കുട്ടി വരച്ച ചിത്രത്തിന്റെ ഭംഗി ആസ്വദിക്കാനല്ല. ഇനി രഹ്നയുടെ കാര്യം, തന്റെ നഗ്നമായ മാറിടത്തിൽ ചിത്രം വരയ്ക്കാൻ പാകത്തിൽ സ്വന്തം കുട്ടികൾക്ക് അവസരം നല്കിയത് അവരുടെ പേഴ്സണൽ കാര്യം. പക്ഷേ അത് സമൂഹമധ്യത്തിൽ പ്രചരിപ്പിച്ചത് എന്ത് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്.??

നാളെ ആ കുഞ്ഞുങ്ങളുടെ പിതാവ് നഗ്നനായി ആ കുഞ്ഞുങ്ങൾക്ക് മുന്നിൽ ചിത്രം വരയ്ക്കാൻ കിടന്നുകൊടുക്കുമോ" സ്വന്തം മക്കളെക്കൊണ്ട് അമ്മമാർ നടുവ് തിരുമ്മിക്കുന്നതും വികസ് പുരട്ടിപ്പിക്കുന്നതുമൊക്കെ സാധാരണ സംഭവമാണ്., പക്ഷേ അത് വീഡിയോ ആക്കി ആരെങ്കിലും സമൂഹത്തിൽ പ്രചരിപ്പിക്കുമോ??

സംസ്കാരം അവിടെ നിൽക്കട്ടെ!! അത് വെറുതെ എടുത്തിട്ട് അലക്കിയലക്കി എന്താണ് സംസ്കാരമെന്ന് മലയാളിക്ക് അറിയാൻ വയ്യാതെയായി. പക്ഷേ ഇത് വിഷയം വേറെ ലെവലാണ്. ഇതിനെതിരെ നാം ശബ്ദമുയർത്തിയില്ലെങ്കിൽ നാളെ ഇവൾ ഭർത്താവുമൊത്തുള്ള രതിലീലകൾ വരെ വീഡിയോയിലാക്കി സമൂഹത്തിന് സമർപ്പിക്കും. അത് തീർച്ചയാണ്.

ഒളിഞ്ഞിരിക്കുന്ന പലതും മുൻവിധികളില്ലാതെ വലിച്ചുകീറാൻ വെമ്പൽ കൊള്ളുന്ന ഒരു മഹാമനസ്കയാണ് അക്ടിവിസ്റ്റും മോഡലുമായ ഈ ഞരമ്പുരോഗി. ഇവയൊന്നും പുരോഗമനമായി കാണാനുള്ള ത്രാണിയൊന്നും ഇവിടുത്തെ സാധാരണക്കാരന് ഉണ്ടെന്ന് തോന്നുന്നില്ല. രഹ്നയുടെ യൂറ്റൂബ് ചാനലിൽ മുരിങ്ങയില തോരൻ വെക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയുണ്ട്.

അവൾ തോരൻ വെക്കുന്നത് മുരിങ്ങയില അല്ല, അവളുടെ നഗ്നതയാണ്. മറ്റ് വിഷയങ്ങളൊന്നുമില്ലാതെ ഇതിനെ അനുകൂലിച്ച് നാം ഒന്ന് ആഞ്ഞുപിടിച്ചിരുന്നേൽ ഇവളിലൂടെ ഒരു പോൺസൈറ്റിനുള്ള സ്കോപ്പുണ്ടായിരുന്നു. അത് എല്ലാവരും ചേർന്ന് നശിപ്പിച്ച വിഷമത്തിലാവും പാവമിപ്പോൾ. വിഷയം നിയമപരമായി നീങ്ങുന്നതിനാൽ കൂടുതൽ പറയാൻ താല്പര്യമില്ല. നീതിപീഠത്തിന്റെ തുറന്ന കണ്ണുകൾ വിധിയെഴുതട്ടെ!!

all news facebook post hari madhav
Advertisment