ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, October 29, 2020

ആലപ്പുഴ: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ HPAK അംഗങ്ങളുടെ മക്കൾ 2019-2020വർഷം SSLC, +2പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദ്യവിനോദ്, ഷിജിൻസജി, ജിഷസജി, എന്നിവരെയും കേരള യൂണിവേഴ്സിറ്റി ബി എ, മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം കോഴ്സിൽ രണ്ടാം റാങ്കിനർഹയായ, ഹരിപ്പാട് സ്വദേശി സാന്ദ്ര ബി സജിത്തിനെയും അനുമോദിച്ചു.

ഹരിപ്പാട് ശബരി കൺവെൻഷൻ സെന്ററിൽ വെച്ച്. കോവിഡ്-19 പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു:ആലപ്പുഴ എം പി, എ എം ആരിഫ് വിദ്യാർത്ഥികളെ പൊന്നാട അണിയിച്ചു ആദരിക്കുകയും, ഫലകവും ക്യാഷ് അവാർഡും കൈമാറുകയും ചെയ്തു.പ്രവാസികൾ വിദേശത്തു ആണെങ്കിലും അവരുടെ മനസ്സ് ജന്മനാട്ടിൽ ആണ് എന്നതിന് ഒരു ഉദാഹരണം കൂടി ആണ് ഇങ്ങനെ ഉള്ള അനുമോദനചടങ്ങുകൾ എന്ന് ബഹു:എം പി തന്റെ ഉത്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു.

അസോസിയേഷൻ പ്രതിനിധി മുരളീധരൻ പുരുഷൻ സ്വാഗതവും ബിജു. നന്ദി പ്രകാശനവും നടത്തി. HPAK അംഗങ്ങൾ ആയ ശ്രീ:റെജിസോമൻ , ജയൻയെശോധരൻ, തുടങ്ങിയവർ ചടങ്ങ് ഏകോപിപ്പിച്ചു.

×