New Update
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമർശനം.
Advertisment
സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്
ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ നിയന്ത്രണം സാധ്യമായിരുന്നു. എന്നാല്‍ പിന്നീട് പാളിച്ചകള്‍ ഉണ്ടാകുകയായിരുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും ഹര്ഷവര്ധന് ആവശ്യപ്പെട്ടു.