Advertisment

നുണ പറയുന്ന ഭരണാധികാരികൾ ! (2)

author-image
admin
New Update

ഹസ്സൻ തിക്കോടി

Advertisment

publive-image

ഗൾഫ് യുദ്ധകാലത്തെ നുണ പ്രചാരണം

ഏകാധിപതികളെക്കാൾ കൂടുതൽ കള്ളം പറയുന്നത് ജനാതിപത്യ രാജ്യങ്ങളിലെ ഭരണാധികാരികളായിരിക്കും എന്നാണ് മെർഷറിന്റെ പക്ഷം, കാരണം ഏകാധിപതികൾക്കു അവരുടെ ഇരിപ്പടത്തിൽ വിശ്വാസമുണ്ട്. അതുകൊണ്ടല്ലേ ലോകത്തെ നശിപ്പിക്കുന്ന മാരകായുധങ്ങൾ (Wepons of Mass distraction-WMD) തന്റെ കൈയിൽ ഇല്ലന്ന് ഇറാക്ക് ഭരണാധികാരി സദാം ഹുസൈൻ സത്യം പറഞ്ഞത്.

എന്നാൽ ജോർജ് ബുഷും അനുയായികളും അമേരിക്കൻ ജനതയോടും ഗൾഫ് ഭരണകൂടത്തോടും പ്രത്യത ലോകത്തോടും കളവു പറഞ്ഞു കൊണ്ടേയിരുന്നു. അതല്ലേ ഗൾഫ് യുദ്ധത്തിലേക്ക് നയിച്ച സത്യം. അങ്ങനെ ഇറാക്ക് അമേരിക്കക്കും ലോകത്തിനും ഭീഷണിയാകുമെന്ന കള്ളം ലോകത്തെ വിശ്വസിപ്പിക്കാൻ ബുഷിന് സാധിച്ചു. സ്വന്തം ജനങ്ങളെ കളവു പറഞ്ഞു ഫലിപ്പിക്കാൻ ജനാതിപത്യ രാജ്യങ്ങളിലെ നേതാക്കന്മാർക്ക് വളരെ എളുപ്പമാണ്. എന്നാൽ ഏകാധിപതികൾക്കു അതത്ര എളുപ്പമല്ല.

നുണപറച്ചിലിന്റെ കാരണങ്ങൾ:

നേതാക്കന്മാർ കളവു പറയുന്നത്തിനു മുഖ്യമായും അഞ്ചു വശങ്ങളുണ്ടെന്നു മെർഷെമീർ പറയുന്നു: രാജ്യത്തിനകത്തു ആഭ്യന്തരമായ പ്രശ്നങ്ങലുണ്ടെന്നു സ്വന്തം ജനങ്ങളെ ധരിപ്പിക്കുക, ജനങ്ങളെ ഭയപെടുത്തുക, പുതിയ വികസന പദ്ധതികൾ വരുന്നുണ്ടെന്നു ധരിപ്പിക്കുക, ദേശീയ വാദത്തിന്റെ കെട്ടുകഥകൾ മെനെഞ്ഞെടുക്കുക്കുക, പുരോഗമന വാദത്തിലൂന്നിയ കഥകൾ പ്രചരിപ്പിക്കുക. ഭരണാധികാരികളുടെ കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിന് അവരുടേതായ മാർഗങ്ങളുണ്ട്.

അവരുടെ കീഴിൽ പ്രവർത്തിക്കുന്ന പബ്ലിക്റിലേഷൻ ഏജൻസികൾ പ്രചാരണത്തിന് മുഖ്യ പങ്കുവഹിക്കുന്നു. കൂടാതെ അവരുടേതായ രഹസ്യാന്വേഷണ വിഭാഗവും. ചില മാധ്യമങ്ങളെപോലും അവർ വിലക്കെടുക്കുന്നു. അമേരിക്കയിലെ സി.ഐ. യും, ഇസ്രായേലിലെ മൊസാദും, റഷ്യയിലെ കെ.ജി.ബിയും ഇക്കാര്യത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. അവർ ആഭ്യന്തരമായി മാത്രമല്ല അന്താരാഷ്ട്ര തലത്തിലും കള്ള പ്രചാരണത്തിനായി പ്രവർത്തിക്കുന്നു. തിരിച്ചടി (Blowback) എന്ന രഹസ്യ നാമം തന്നെയുണ്ടായത് അമേരിക്കയിലെ സി.ഐ.എയുടെ രഹസ്യ പ്രവർത്തനത്തിനുവേണ്ടിയാണ്. രാജ്യത്തിനകത്തു അപ്രതീക്ഷിതമായ രാക്ഷ്ട്രീയ തിരിച്ചടികൾ സംഭവിക്കുമ്പോൾ ഭരണകൂടത്തിന്റെ നിലനിൽപ്പിനായി ഇവർ പ്രവർത്തിച്ചുവരുന്നു.

നേതാക്കളുടെ മൗനം:

ചില നേതാക്കന്മാർ ജനങ്ങളിൽ നിന്നും സത്യം മറച്ചുവെക്കാൻ മൗനികളായി മാറുന്നു (concealment), തന്റെ ചെയ്തികൾ കളവാണെന്ന് മനസ്സിലായാൽ അവർ ദീർഘമൗനത്തിലായിരിക്കും, ഇന്ത്യയിലെ ഉദാഹരണമെടുത്താൽ നമ്മുടെ പ്രധാനമന്ത്രി പലപ്പോഴും മൗനത്തിലായിരിക്കും കാരണം അദ്ദേഹത്തിന് സ്വന്തം ജനതയിൽ നിന്നും സത്യം മറച്ചു വെക്കാനാണിഷ്ടം.

അത്തരക്കാർ പത്ര സമ്മേളങ്ങൾ വിളിച്ചു കാര്യങ്ങൾ വിശദീകരിക്കില്ല. അതേസമയം മറ്റുചിലർ സവിസ്തരം കഥകൾ പറഞ്ഞുകൊണ്ടായിരിക്കും (spinning) ജനങ്ങളെ അഭിമുകീകരിക്കുന്നതു, ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ രീതി അതാണ്. എല്ലാ ദിവസവും വാർത്താ സമ്മേളനം വിളിച്ചുകൊണ്ട് വൈറ്റ് ഹൗസിലെ റോസ് ഗാർഡൻ സജീവമാക്കും. ഇത്തരം പറച്ചിലുകളുടെ ധാർമ്മികവശം അവർക്കൊരു പ്രശനമല്ല.

സ്വാർത്ഥ താല്പര്യത്തിനുവേണ്ടി കളവു പറയൽ പാടില്ലെങ്കിലും ചിലർക്ക് കളവു പറച്ചിൽ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഇന്ത്യയിലെ നോട്ടുനിരോധനവും തുടർന്നുണ്ടായ സംഭവങ്ങളും മനോഹരമായ നുണകളുടെ ഭാഗമായി മാറിയത് യാദൃച്ഛികമല്ല. നാളിതുവരെ ആരുടെ ബാങ്ക് എക്കൗണ്ടിലേക്കും നിർഭാഗ്യവശാൽ ഒരു ചില്ലിക്കാശുപോലും വന്നു ചേർന്നില്ല. കോറോണക്കാലത്തു ഉത്തേജനപ്പണമായിപോലും.

കാലിഫോർണിയ യൂണിവേഴ്സിറ്റയിലെ മനശാത്രജ്ഞയായ ബെല്ല ഡെപോളോ അവരുടെ വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിലാണ് കളവ് പറച്ചിൽ ഒരുശീലമാക്കിയവർ സമൂഹത്തിൽ ധാരാളമായുണ്ടെന്നു കണ്ടെത്തിയത്. നന്മതിന്മകളുടെ തിരിച്ചറിവില്ലാതാവുമ്പോൾ അവർ സ്വയം കള്ളം പറച്ചിൽ ശീലമാക്കുന്നു.

രാക്ഷ്ട്രീയക്കാരിലും നേതാക്കന്മാരിലും കച്ചവടക്കാരിലും ഇതൊരു തന്ത്രമായിമായി രൂപം പ്രാപിക്കുന്നു. കളവ് പറയൽ ഒരു ദുഃശീലമോ അപഹാസ്യമോ ആണെങ്കിലും ഭരണത്തിലും കച്ചവടത്തിലും ചിലപ്പോൾ അനിവാര്യമായ ഒരുഉപകരണമായി എല്ലാവരും ഉപയോഗിച്ചു പോരുന്നു. പേരുകേട്ട കച്ചവടക്കാരും കച്ചവട സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മുൻപന്തിയിലാണെന്നാണ് ഡെപോളയുടെ കണ്ടെത്തൽ.

(തുടരും)

Advertisment