ശബരിമല ഡ്യൂട്ടിക്ക് ആരോഗ്യപ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കും

New Update

publive-image

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടന കാലത്ത് ശബരിമല ഡ്യൂട്ടിക്ക് ആരോഗ്യപ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കും. ഇതുസംബന്ധിച്ച് ദേവസ്വം മന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി.

Advertisment

ശബരിമലയില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാത്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ പട്ടിക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കും. ഇതിനായി പരസ്യം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment