ഋഷികേശില്‍ എത്തിയ ഞാന്‍ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു; ബദരീനാഥില്‍ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്, അവിടെ ചൂടുവെള്ളം നിറയുന്നൊരു തടാകവും; അതില്‍ അല്‍പ വസ്ത്രധാരികളായ സ്ത്രീകളും പുരുഷന്‍മാരും കുളിക്കുന്നു, ആരുടെയും തുറിച്ചുനോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു; രഹ്ന ഫാത്തിമയെ പിന്തുണച്ച് ഹിമ ശങ്കര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, June 27, 2020

തിരുവനന്തപുരം: നഗ്നമേനിയില്‍ കുട്ടിയെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ അറസ്റ്റ് മുന്നില്‍കണ്ട് രഹ്ന മുന്‍കൂര്‍ ജാമ്യവും തേടി. രഹ്നയ്‌ക്കെതിരെ പ്രതിഷേധം നാനാകോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഹിമ ശങ്കര്‍.

വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും. എന്നാൽ ഇപ്പോൾ പൂർണ്ണമായും രഹ്നയെ ഞാൻ പിന്തുണയ്ക്കുന്നുവെന്നും ഹിമ പറഞ്ഞത് . അഭിനയം പോലെ തന്റെ മറ്റൊരു പാഷനാണ്‌ യാത്രകൾ. പല യാത്രകളും മുൻ കൂട്ടി പ്ലാൻ ചെയ്യുന്നതല്ല. എന്നാൽ ബദരീനാഥിൽ തപ്തകുണ്ഡ് എന്ന സ്ഥലത്ത് കണ്ട അനുഭവം തന്നെ ഞെട്ടിച്ചിരുന്നു. ഋഷികേശിൽ എത്തിയ താൻ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു. ബദരീനാഥിൽ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്.

അവിടെ ചൂട് വെള്ളം നിറയുന്നൊരു തടാകവും. ആ തടാകത്തിൽ സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നു. അതിനു സമീപത്തായി തന്നെ സ്ത്രീകൾക്ക് കുളിക്കാനായി പ്രത്യേകം കുളിപ്പുരയും ഒരുക്കിയിട്ടുണ്ട്. എന്നാൽ എപ്പോഴും അതിന്റെ വാതിലുകൾ തുറന്നായിരുന്നു കിടന്നിരുന്നത്. അല്പ്പ വസ്ത്ര ധാരികളായ സ്ത്രീകളാണ്‌ അവിടേ കുളിക്കുന്നത്. ആരും മറ പുരയിലേക്ക് പോകുന്നുണ്ടായിരുന്നില്ല. ആരുടേയും തുറിച്ചു നോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു.

ഒറീസയിലേക്ക് മറ്റൊരു യാത്ര നടത്തിയപ്പോള്‍ ഒരു ആര്‍ടിസ്റ്റിന്റെ വീട്ടിയിലായിരുന്നു താമസം അവിടുത്തെ സ്ത്രീകളാകട്ടെ മേല്‍വസ്ത്രം ധരിക്കാതെയാണ് നടക്കുന്നത്. അവര്‍ക്ക് ബ്രസ്റ്റിനെ കുറിച്ച് വേവലാതിയില്ലെന്നും ഹിമ പറയുന്നു.

×