കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈസി ഹോംമേഡ് എഗ്ഗ് ലെസ്സ് ഐസ്ക്രീം

സത്യം ഡെസ്ക്
Monday, June 29, 2020

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈസി ഹോംമേഡ് എഗ്ഗ് ലെസ്സ് ഐസ്ക്രീം നമുക്ക് ഉണ്ടാക്കാം..

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ :- 1/2 ലിറ്റര്‍
പഞ്ചസാര :- 1 കപ്പ്
ഉപ്പ് :-1 നുള്ള്
കോണ്‍ ഫ്ലോര്‍ :- 2 ടേബിള്‍സ്പൂണ്‍
ഫ്രെഷ് ക്രീം :- 200 ഗ്രാം
വാനിലാ എസ്സെന്‍സ് :- 6 തുള്ളി

1/2 കപ്പ് പാലു ചൂടാക്കി , കോണ്‍ ഫ്ലോര്‍, ഉപ്പ് ഇവ നന്നായി കലക്കി വക്കുക.പാല്‍ ചൂടാക്കി ബാക്കി പാലൊഴിച്ച് ,പഞ്ചസാരയും ചേര്‍ത്ത് ഇളക്കി ചൂടാക്കുക. അടി കട്ടിയുള്ള പാത്രം വേണം ഉപയോഗിക്കാന്‍

പാല്‍ ചൂടായി പഞ്ചസാര അലിഞ്ഞ് വരുമ്പോള്‍ കോണ്‍ ഫ്ലോര്‍ കലക്കിയതു കൂടി കുറേശ്ശെ ചേര്‍ത്ത് തുടരെ ഇളക്കി, പകുതി വാനിലാ എസ്സെന്‍സ് ചേര്‍ത്ത് ഇളക്കി കുറുക്കുക. തീ ഓഫ് ചെയ്ത് തണുത്ത ശെഷം ബാക്കി എസ്സെന്‍സ് ,പകുതി ഫ്രെഷ് ക്രീം ഇവ കൂടി ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രീസെറില്‍ വക്കുക. പകുതി സെറ്റായ ശെഷം പുറത്ത് എടുത്ത് മിക്സിയിലിട്ട് ബാക്കി ക്രീം കൂടി ചേര്‍ത്ത് നന്നായി അടിക്കുക.

വീണ്ടും ഫ്രീസറില്‍ വച്ച്, നന്നായി തണുപ്പിച്ച് സെറ്റാക്കി ആവശ്യാനുസരണം ഉപയോഗിക്കാം.

×