Advertisment

പട്ടുപോലുള്ള മുടി സ്വന്തമാക്കാന്‍ ഇക്കാര്യം മാത്രം ചെയ്താല്‍ മതി!

New Update

വരണ്ട മുടി ചികിത്സിക്കാനായി നിങ്ങളെ ചില പ്രകൃതിദത്ത കണ്ടീഷണറുകള്‍ സഹായിക്കും. ഇവ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്നതുമാണ്. അത്തരം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുന്നതിലൂടെ ക്രമേണ നിങ്ങളുടെ മുടി പട്ടുപോലെ മൃദുവാക്കി എടുക്കാവുന്നതാണ്. വരണ്ട കേടുവന്ന മുടിക്ക് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ചില കണ്ടീഷനറുകള്‍ ഇതാ.

Advertisment

publive-image

പോഷക കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് തേങ്ങാപ്പാല്‍ . ഈ പോഷകങ്ങള്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ആരോഗ്യകരവും ശക്തമാക്കുകയും ചെയ്യുന്നു. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ തേന്‍, 1 വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, 1 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പ്രയോഗിച്ച് ഏകദേശം 15 മിനിറ്റ് വിടുക. ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

ബദാം ഓയില്‍ ഒരു എമോലിയന്റാണ്. ഇത് നിങ്ങളുടെ മുടി മൃദുവും തിളക്കമുള്ളതുമാക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്‍, 1 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഒരു പാത്രത്തിലെടുത്ത് യോജിപ്പിക്കുക. മുടി നന്നായി കഴുകി ഈ മിശ്രിതം നനഞ്ഞ മുടിയില്‍ പുരട്ടുക. തല ഒരു തുണികൊണ്ടു മൂടി 15 മിനിറ്റിനു ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളത്തില്‍ കണ്ടീഷനര്‍ കഴുകിക്കളയുക. ആഴ്ചയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്.

മുടിയില്‍ കറ്റാര്‍ വാഴ പ്രയോഗിക്കുമ്പോള്‍ മുടിയിഴകളില്‍ ഇത് എളുപ്പത്തില്‍ കയറുകയും വരണ്ടതും കേടായതുമായ മുടി നന്നാക്കുകയും ചെയ്യുന്നു. മുടിയുടെ തകരാറും പൊട്ടലും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 1 നാരങ്ങ, 4 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 5 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവ യോജിപ്പിക്കുക.

ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി നനഞ്ഞ മുടിയില്‍ ഈ കണ്ടീഷണര്‍ പ്രയോഗിക്കുക. 5 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.

Hair fall
Advertisment