/sathyam/media/post_attachments/mWYzTPWupoCcQ7fMxEVu.jpg)
പുതുനഗരം: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പുതുനഗരം ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.
വിതരണോൽഘാടനം വെൽഫയർ പാർട്ടി നന്മാറ മണ്ഡലം പ്രസിഡണ്ട് സൈദ് ഇബ്രാഹീം നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി പുതുനഗരം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഷാറത്ത് അലി കെഎ, അബ്ദുൽ ഹക്കിം എസ്, അസ്ഹർ അലി എസ്, അൻവർ എന്നിവർ നേതൃത്വം നൽകി.