Advertisment

നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ അത് കൊവിഡാകാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ആഗോള തലത്തില്‍ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധിക്കും എന്നാണ് ചില ഗവേഷകര്‍ പ്രവചിച്ചിട്ടുള്ളത്. എന്നാൽ ഇതില്‍ 90 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടായതായിട്ട് അറിയില്ല എന്നും ഗവേഷകര്‍ പറയുന്നു. പനി മുതല്‍ രുചിയില്ലായ്മ വരെ വിവിധ ലക്ഷണങ്ങളാണ് കോവിഡിന്റേത്. അതു കൊണ്ടു തന്നെ ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ കാണിച്ച് നമ്മള്‍ കോവിഡിനെ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ടാവാം.

Advertisment

publive-image

ശാസ്ത്രീയമായി ലക്ഷണങ്ങള്‍ കൊണ്ട് കോവിഡിനെ തിരിച്ചറിയാൻ പ്രയാസമില്ല. കോവിഡ് ആരോഗ്യത്തെ ആശ്രയിച്ചാണ് രോഗം ഗുരുതരമാകുന്നത്. ആരോഗ്യശേഷിയുള്ളവര്‍ക്കും യുവാക്കള്‍ക്കും നേരത്തെ അസുഖമില്ലാത്തവര്‍ക്കും കോവിഡ് പ്രശ്‌നങ്ങളുണ്ടാക്കില്ല. എങ്കില്‍പ്പോലും പലരും ഇത്തരം ചെറിയ ശാരീരിക അസ്വസ്ഥതകള്‍ക്ക് വൈദ്യ സഹായം തേടാറില്ല.

തുടര്‍ച്ചയായി മൂന്നു ദിവസം നൂറു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പനിച്ചാല്‍ അത് കോവിഡിന്റെ ലക്ഷണമാണ്. തലവേദന, മൂക്കൊലിപ്പ്, ചൊറിച്ചില്‍, സന്ധി വേദന എന്നിവ ഉണ്ടെങ്കില്‍ അതും കോവിഡിന്റെ ലക്ഷണങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം കോവിഡ് 19 സ്ഥിരീകരിച്ച കേസുകളില്‍ 87 ശതമാനം പേര്‍ക്കും പനി വന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ പനി വന്നിട്ടുണ്ടെങ്കില്‍ അത് കോവിഡ് ആകൻ സാധ്യതയുണ്ട്.

ഈ കാലയളവിൽ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് രുചിയും മണവും നഷ്ടപ്പെട്ടിട്ടുണ്ടോ? എങ്കില്‍ അതും കോവിഡിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അനോസ്മിയ എന്നാണ് ഡോക്ടര്‍മാര്‍ ഈ ശാരീരികാവസ്ഥയ്ക്ക് പറയുന്നത്. മൂക്കിനുള്ളിലെ തൊലിയെ വൈറസ് ആക്രമിക്കുന്ന വേളയിലാണ് മണവും രുചിയും ഇല്ലാതാകുന്നത്. അണുബാധ ഇല്ലാതായ ശേഷവും മാസങ്ങളോളം ഗന്ധങ്ങള്‍ തിരിച്ചറിയാതിരിക്കാം എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ തുടര്‍ച്ചയായി ദഹനം ഇല്ലാതിരിക്കുകയോ, വിശപ്പ് അനുഭവപ്പെടാതിരിക്കുകയോ ചെയ്താല്‍ അതും കോവിഡിന്റെ ലക്ഷണമാണ്.

ചിലര്‍ക്ക്, തൊണ്ടവേദനയുള്ള വരണ്ട, കഠിനമായ ചുമ കോവിഡ് അണുബാധയുടെ സൂചനയാകാം. ചുമ മാത്രം ലക്ഷണമുള്ള കോവിഡ് രോഗികളുമുണ്ടാകാം. അലര്‍ജി സീസണ്‍ അല്ലാത്തപ്പോള്‍ നീണ്ടുനില്‍ക്കുന്ന വരണ്ട ചുമയുണ്ടായിരുന്നുവെങ്കില്‍ അത് കോവിഡ് ആകാം.

ത്വക്കിലെ തടിപ്പ് കോവിഡിന്റെ പുതിയ ലക്ഷണങ്ങളില്‍ പ്പെട്ടവയാണ്. വൈറസ് ശരീരത്തില്‍ ആക്ടീവ് ആണെങ്കില്‍ ഇത്തരത്തില്‍ ശരീരത്തില്‍ തടിപ്പുണ്ടാകാം എന്നാണ് ഗവേഷകര്‍ പറയുന്നത്. കൈ, വയര്‍, കാല്‍, കാല്‍വിരല്‍ എന്നിവിടങ്ങളിലെ ചര്‍മ്മം ചുവപ്പായി വീര്‍ക്കുകോ, ചൊറിച്ചില്‍ ഉണ്ടാകുകയോ ചെയ്താല്‍ ഇതിനെ സൂക്ഷിക്കണം. മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത കുട്ടികളില്‍ ഇതുണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശരീരത്തിലെ ഓക്‌സിജന്‍ കുറയുന്നതു മൂലമാണ് ശ്വാസ തടസ്സം അനുഭവപ്പെടുന്നത്. ഇത് ചെറിയ ചുമയ്‌ക്കൊപ്പമോ ജലദോഷത്തിന് ഒപ്പമോ ആണെങ്കില്‍ ഗുരുതരമല്ലാത്ത കോവിഡിന്റെ ലക്ഷണമാകാം.

വൈറസിനെ അതിജയിച്ച ശേഷവും ശ്വാസ തടസ്സം അനുഭവപ്പെടാം. ഗുരുതരമായി വൈറസ് ബാധിക്കുന്നവരുടെ ചുണ്ടുകള്‍ നീല നിറത്തിലാകാം. അസ്വസ്ഥതയും ഓര്‍മ്മക്കുറവും ഉണ്ടാകാം.

covid 19 corona virus
Advertisment