പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം :ഹുദ അബ്ദുൽ നാസറിനെ റിയാദ്‌ കോഴിക്കോട് സിറ്റി കെ എം സി സി ആദരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, August 1, 2020

റിയാദ് :  പ്ലസ്‌ടു പരീക്ഷയിൽ റിയാദ്‌ ഇന്റർനാഷണൽ ഇന്ത്യൻ എംബസി സ്‌കൂളിൽനിന്ന് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ  ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഹുദ അബ്ദുൽ നാസറിനെ റിയാദ്‌ കോഴിക്കോട് സിറ്റി കെ എം സി സി ആദരിച്ചു.

പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം  നേടിയ ഹുദ അബ്ദുൽ നാസറിന് റിയാദ്‌ കോഴിക്കോട് സിറ്റി കെ എം സി സിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് സി,പി മുസ്‌തഫ കൈമാറുന്നു.

റിയാദ്‌ കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി  അബ്ദുൽ നാസർ മാങ്കാവിന്റേയും കെ എം സി സി വനിതവേദി വൈസ് പ്രസിഡണ്ട് അസ്‌ബീന അബ്ദുൽ നാസറിന്റെയും മകളായ ഹുദ 91% മാർക്കോടെയാണ് ഉന്നത വിജയം നേടിയത്.

പ്രസിഡന്റ് സി പി സൈദു മീഞ്ചന്തയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങളിൽ
കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉപഹാരം സമർപ്പിച്ചു.
കോഴിക്കോട് ജില്ല കെ എം സി സി പ്രസിഡന്റ് അഷ്‌റഫ് അച്ചൂർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എസ് വി അർശുൽ അഹമ്മദ് , നാസർ മാങ്കാവ്,എം എം റംസി,അസ്‌ബീന അബ്ദുൽ നാസർ,ശരീഫ് പയ്യാനക്കൽ,ഉമ്മർ മീഞ്ചന്ത, ഇബ്രാഹിം കായലം,ഉമ്മർ പന്നിയങ്കര,അസ്‌ലം കിണാശേരി സംബന്ധിച്ചു. സെക്രട്ടറി ഹനാൻ ബിൻ ഫൈസൽ സ്വാഗതവും വൈസ് പ്രസിഡണ്ട് വി പി ശുക്കൂർ നന്ദിയും പറഞ്ഞു.

×