‘പുഴയല്ല റോഡുകളാണ്’; ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ തലകീഴായി മറിഞ്ഞൊഴുകുന്ന കാറുകളും ഓട്ടോറിക്ഷകളും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ഹൈദരാബാദ്:  ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ഹൈദരാബാദിലെ തെരുവുകളില്‍ വെള്ളപ്പൊക്കം. വെള്ളപ്പാച്ചിലില്‍ തലകീഴായി മറിഞ്ഞൊഴുകുന്ന കാറുകളും ഓട്ടോറിക്ഷകളും. ജീവനായി മല്ലടിക്കുന്ന കന്നുകാലികളുമാണ്.

കനത്ത മഴയെ തുടര്‍ന്ന് ബലാപൂര്‍ തടാകം കരകവിഞ്ഞൊഴുകുകയാണ്. ഹൈദരബാദിലെ മിക്കപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.

നൂറ്റാണ്ടിനിടെ പെയ്യുന്ന കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ടുകള് തെലങ്കാനയിലെ നിരവധി ജില്ലകളില്‍ വെളളപ്പൊക്ക കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിന്റെ അടിയിലായി.

തലസ്ഥാനമായ ഹൈദരാബാദിനെയാണ് മഴ ഏറ്റവും ദുരിതത്തിലാഴ്ത്തിയത്. അതിനിടെ കുത്തിയൊലിക്കുന്ന വെള്ളത്തിലകപ്പെട്ട കാറില്‍നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കനത്ത മഴയില്‍ ഇതുവരെ 50തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  വന്‍തോതില്‍ നാശനഷ്ടമുണ്ടായി.

പ്രളയബാധിതരെ കണ്ടെത്തി റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു പറഞ്ഞു. ദുരന്തനിവാരണ സേനയും ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രളയബാധിത പ്രദേശത്ത് സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്.

×