New Update
Advertisment
മാഡ്രിഡ്: ബാഴ്‌സിലോണ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ താനാണെന്ന് കേട്ട് മടുത്തെന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി. ‘ക്ലബ്ബിൽ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാരൻ ഞാനാണെന്ന് കേട്ടുകേട്ട് മടുത്തുവെന്നതാണ് വാസ്തവം’ – മെസ്സിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രഞ്ച് സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മന് ബാർസിലോനയിൽ വിജയിക്കാനാകാത്തതിന് കാരണം ലയണൽ മെസ്സിയാണെന്ന മുൻ ഏജന്റ് എറിക് ഓൾഹട്ട്സിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മെസ്സിയുടെ പ്രസ്താവന.
ബാഴ്‌സിലോണ ക്ലബ്ബിനെ നിയന്ത്രിക്കുന്നത് മെസ്സിയാണെന്നും അദ്ദേഹത്തിന്റെ ഇടപെടലാണ് ക്ലബില്‍ ഗ്രീസ്മന് ശോഭിക്കാനാകാത്തതെന്നും ഓൾഹട്ട്സ് ആരോപിച്ചിരുന്നു.