ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നു; അപേക്ഷകര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, September 24, 2020

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐസിഡബ്ല്യുഎഫ്) നിന്ന് സഹായം ലഭിക്കുന്നതിനായി നിരവധി അപേക്ഷകള്‍ ലഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസി പരിസരത്തും പാസ്‌പോര്‍ട്ട് ഓഫീസുകളിലുമുള്ള പ്രത്യേക ഐസിഡബ്ല്യുഎഫ് കൗണ്ടര്‍/ബോക്‌സുകള്‍ പ്രവാസികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

ഐസിഡബ്ല്യുഎഫ് മാനദണ്ഡങ്ങള്‍ പ്രകാരം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിശോധിക്കുന്നത്.

എന്നാല്‍ നിരവധി അപേക്ഷകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് എംബസി വ്യക്തമാക്കി. അതുകൊണ്ട്, കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനും മറ്റുമായി അപേക്ഷകരുമായി ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നില്ല.

നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കോണ്‍ടാക്ട് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അപേക്ഷയില്‍ കൃത്യമായി ഉള്‍പ്പെടുത്തണമെന്ന് എംബസി ആവശ്യപ്പെട്ടു.

×