കുടുംബത്തേക്കാൾ വിലപ്പെട്ടതാണ് രാജ്യം

പ്രകാശ് നായര്‍ മേലില
Sunday, June 28, 2020

മൂന്നാം തവണയും ആ വിവാഹം നടന്നില്ല. ഇത്തവണ കൊറോണയായിരുന്നു വില്ലനെങ്കിൽ കഴിഞ്ഞ രണ്ടുതവണയും കാരണങ്ങൾ വേറെയായിരുന്നു.

41 കാരിയായ ഏറ്റവും പ്രായം കുറഞ്ഞ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ (Mette Frederiksen) ഇക്കഴിഞ്ഞ ജൂൺ 17 നായിരുന്നു ബോ ടെൻബർഗിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബ്രസൽസിൽ യൂറോ പ്യൻ യൂണിയനിലെ നേതാക്കളുമായി കോവിഡ് കാലശേഷമുള്ള മുഖാമുഖം മീറ്ററിംഗിൽ പങ്കെടുക്കേണ്ടതിനാൽ ഇപ്പോൾ മൂന്നാം തവണയും ആ വിവാഹം മാറ്റിവച്ചു.

” എന്നെ സംബന്ധിച്ചിടത്തോളം രാജ്യമാണ് വലുത്.രാജ്യതാല്പര്യങ്ങൾ കഴിഞ്ഞേ മറ്റെന്തുമുള്ളു. എൻ്റെ സുഹൃത്ത് ബോ യെ സ്വന്തമാക്കാൻ ഞാൻ നാളുകളായി മോഹിക്കുകയാണ്. അത് നീണ്ടുപോകുന്നത് എന്നെപ്പോലെ അദ്ദേഹവും മനസ്സിലാക്കുന്നുണ്ട്.ബോ വളരെ തിളക്കമാർന്ന വ്യക്തിത്വത്തിനുടമയാണ്. ഞങ്ങൾക്കൊരുമിച്ചൊരു ജീവിതമുണ്ടാകും.. ഉറപ്പായും അതുടനെത്തന്നെ സംഭവിക്കും.” മെറ്റ് ഫ്രെഡറിക്സൺ ബിബിസി യോടാണ് തൻ്റെ മനസ്സ് തുറന്നത്.

×