ബ്രേവ്ഹാർട്ട് പുരസ്കാരം ഇൻകാസ് യുഎഇ ഏറ്റുവാങ്ങി

ന്യൂസ് ബ്യൂറോ, ദുബായ്
Thursday, October 29, 2020

ഷാർജ: കോവിഡ് കാലത്തെ ജീവകാരുണ്യ / സാമൂഹ്യ പ്രവർത്തനങ്ങളെ വിലയിരുത്തി, മീഡിയ വൺ നൽകിയ “ബ്രേവ് ഹാർട്ട്” അവാർഡും പ്രശസ്തിപത്രവും ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അനുസൃതമായി, ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ചുനടന്ന ചടങ്ങിൽ മീഡിയവൺ സംഘാടകരിൽ നിന്ന് ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ടി എ രവീന്ദ്രനും, ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലിയും പുരസ്ക്കാരങ്ങൾ സ്വീകരിച്ചു.

ഇൻകാസ് യുഎഇ യുടെ നിർദ്ദേശാനുസരണം, എല്ലാ എമിറേറ്റുകളിലും കഴിഞ്ഞ് ആറു മാസക്കാലം നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ് എന്നും, എല്ലാ നേതാക്കളുടെയും എണ്ണമറ്റ പ്രവർത്തകരുടെയും ആത്മാർത്ഥമായ സേവനമാണ് ഇതിന് അർഹമാക്കിയതെന്നും, ആയതിനാൽ ഈ പുരസ്കാരം അവർക്കായി സമർപ്പിക്കുന്നതായും നേതാക്കൾ അറിയിച്ചു.

×