Advertisment

ഒറ്റരാത്രി കൊണ്ട് ഇന്ത്യ ഇല്ലാതാക്കിയത് 59 ആപ്പുകള്‍; പലതും ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങള്‍ ഉപയോഗിച്ചു വന്നത്; നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരം വയ്ക്കാവുന്ന ഇന്ത്യന്‍ ആപ്പുകളുടെ വിവരങ്ങള്‍ ഇങ്ങനെ...

New Update

ചൈനയ്ക്ക് കനത്ത പ്രഹരം നല്ഡകിയാണ് 59 ഓളം ചൈനീസ് ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചത്. പിന്നാലെ ടിക് ടോക്ക് എന്ന ജനപ്രിയ ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

Advertisment

ചൈനീസ് ആപ്പുകള്‍ പോയെങ്കിലും പകരം വയ്ക്കാവുന്ന ഇന്ത്യന്‍ ആപ്പുകളെ കുറിച്ചാണ് ഈ ലേഖനം. നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരക്കാരാകുന്ന ഇന്ത്യന്‍ ആപ്പുകളെ കുറിച്ച് വായിക്കാം...

publive-image

ടിക്ടോക്- ‘മിത്രോം 

ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുത്ത ‘മിത്രോം’ (Mitron) ആപ് ആണ് പകരക്കാരനായി വരിക. എന്നാൽ ടിക്ടോക് പോലെ വൻതോതിൽ ആളുകളെ ആകർഷിക്കാൻ മിത്രോമിനു കഴിഞ്ഞിട്ടില്ലെന്നതു പോരായ്മയാണ്. അടുത്തിടെ ഈ ആപ്പിനു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു വാർത്തയുണ്ടായിരുന്നു, എന്നാൽ ഇന്ത്യൻ ആപ്നിർമാതാക്കൾ ഇതു തള്ളി. ഇടയ്ക്ക് പ്ലേ സ്റ്റോറിൽനിന്ന് അപ്രത്യക്ഷമായ ആപ് ജൂൺ ആദ്യവാരം തിരികെയെത്തുകയും ചെയ്തു. ടിക്ടോക് താരങ്ങൾക്ക് ഫെയ്സ്ബുക്കിനു കീഴിലെ ഇൻസ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരൻ.

∙ യുസി ബ്രൗസർ – ഇന്ത്യയിൽ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസർ. മോസില്ല ഫയർഫോക്സും മികച്ച മറ്റൊരു പകരക്കാരനാണ്.

∙ ഷെയർഇറ്റ് / എക്സെൻഡർ – ഫോണുകളിൽനിന്നു ഫോണുകളിലേക്ക് ഫയൽ ട്രാൻസ്ഫറിങ്ങിന് ഉപയോഗിക്കുന്നു. ഐഒഎസ് ഉപയോക്താവിന് ബിൽറ്റ് ഇൻ ആയ എയർഡ്രോപ് സംവിധാനം ഉപയോഗിച്ച് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയൽസ് ഗോ ആപ് ഉപയോഗിക്കാം.

∙ ക്യാംസ്കാനർ – മൈക്രോസോഫ്റ്റ് ലെൻസ്, അഡോബി സ്കാൻ എന്നിവ ഉപയോഗിക്കാം.

∙ ഷെയ്ൻ – വനിതകളുടെ വസ്ത്രങ്ങൾക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോം. നിലവിൽ ഇന്ത്യയിൽ ‘മിന്ത്ര’ കഴിഞ്ഞേയുള്ളൂ ഇത്തരം ഫാഷൻ ആപ്പുകൾക്കു സ്ഥാനം. മിന്ത്രയെ മറികടന്ന് ഇന്ത്യയില്‍ വേരുറപ്പിക്കാൻ അടുത്തകാലത്ത് ഷെയ്നും നിരോധിക്കപ്പെട്ട മറ്റൊരാപ്പായ ‘ക്ലബ് ഫാക്ടറി’യും ശ്രമം തുടങ്ങിയിരുന്നു.

∙ ക്ലബ് ഫാക്ടറി – ഫാഷൻ, സൗന്ദര്യ വർധക, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളുടെ ഇ – കൊമേഴ്സ് വെബ്സൈറ്റ്. നിലവിൽ ഇന്ത്യയിൽ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വൻകിട ഇ – കൊമേഴ്സ് സൈറ്റുകളും മറ്റു സൈറ്റുകളും മികച്ച ഓഫറുകളുമായി പ്രവർത്തിക്കുന്നുണ്ട്.

∙ ഹലോ – പകരം ഉപയോഗിക്കാവുന്നത് ഷെയർചാറ്റ്. ഹലോയുടെ നിരോധനം ഇന്ത്യൻ നിർമിത ആപ്പുകളായ ഷെയർചാറ്റ് പോലുള്ളവയ്ക്ക് പ്രോത്സാഹനം നൽകുമെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

∙ ബ്യൂട്ടി പ്ലസ് – പകരം ഉപയോഗിക്കാവുന്ന കാൻഡി ക്യാമറ, ബി612 ബ്യൂട്ടി ആൻഡ് ഫിൽറ്റർ ക്യാമറ

tec news indian aaps tik tik ant mitron
Advertisment