ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാകുന്നു

സ്പോര്‍ട്സ് ഡസ്ക്
Sunday, June 28, 2020

റാഞ്ചി: ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാകുന്നു. ജൂണ്‍ 30ന് റാഞ്ചിയിലെ മൊറാബാദിയിലാണ് വിവാഹം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ആര്‍ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ അര്‍ജുന്‍ മുണ്ഡെ അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. നിലവില്‍ ലോക ഒമ്പതാം നമ്പര്‍ താരമാണ്.

രണ്ടു തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള താരം ലോകകപ്പില്‍ മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലമെഡലും സ്വന്തമാക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത സ്വദേശിയാണ് അതാനു ദാസ്. ഇന്ത്യന്‍ അമ്പെയ്ത്ത് റിക്കവര്‍ ടീം അംഗമാണ്. ദീപികയും അതാനും 2013ല്‍ നടന്ന മിക്‌സഡ് വേള്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു.

×