Advertisment

40 കോടി ജനങ്ങള്‍ക്ക് ഇനി വാട്സ്ആപ്പ് വഴി പണമിടപാട് നടത്താം; അനുമതി ലഭിച്ചതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

New Update

ഡല്‍ഹി:  വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം. പണമിടപാടുകള്‍ നടത്താന്‍ ആവശ്യമായ യുപിഐ സേവനം ഉപയോഗിക്കാന്‍ വാട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി.

Advertisment

publive-image

രാജ്യത്തെ 40 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക.  വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

രണ്ടുവര്‍ഷമായി പേയ്‌മെന്റ് സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 160 ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായുള്ള പണമിടപാട് നടത്താന്‍ സാധിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

പത്തു പ്രാദേശിക ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്ന വാട്‌സ്ആപ്പില്‍ പണമിടപാട് സേവനം ലഭ്യമാകുന്നത്  വലിയ തോതില്‍ പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസിന് അനുമതി നല്‍കിയ നടപടി സന്തോഷം പകരുന്നതാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ മുന്‍നിര ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

whatsaap
Advertisment