ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്‌

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Sunday, June 28, 2020

ബെംഗളൂരു: കൊവിഡ് വ്യാപനം മൂലം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇന്‍ഫോസിസ് സ്ഥിരമാക്കാനൊരുങ്ങുന്നു. നിലവിലെ രീതി വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഫോസിസിന്റെ ഈ നീക്കം.

കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഇന്‍ഫോസിസിന് കഴിഞ്ഞതായി ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. 46 രാജ്യങ്ങളിലായി ജോലി ചെയ്യുന്ന കമ്പനിയിലെ 240000 ജീവനക്കാരില്‍ 93 ശതമാനവും വീടുകളില്‍ ഇരുന്ന് ജോലി ചെയ്തതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇൻഫോസിസിന്റെ 39-ാം വാർഷിക സമ്മേളനത്തിൽ ഓഹരി ഉടമകളുമായി നടത്തിയ ചർച്ചയിൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയ വർക്ക് ഫ്രം ഹോം മാതൃക ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി.പ്രവീൺ റാവു പറഞ്ഞു.

×