കരിപ്പൂർ വിമാനപകടത്തിൽ പരിക്കറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരൻ മരിച്ചു

author-image
admin
New Update

കൊണ്ടോട്ടി: കരിപ്പൂർ വിമാനപകടത്തിൽ പരിക്കറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്.

Advertisment

publive-image

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ഇത്രയും ദിവസം.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. അരവിന്ദാക്ഷനോടെ മരണത്തോടെ കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 18 ആയി ഉയർന്നു.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിം​ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോ‍ർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.

Advertisment