Advertisment

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​നെ​തി​രെ ഇ​റാ​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ട്

New Update

ടെ​ഹ്റാ​ന്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​നെ​തി​രെ ഇ​റാ​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ട്. ഇ​റാ​നി​യ​ന്‍ കാ​മ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

Advertisment

publive-image

ട്രം​പി​ന് പു​റ​മേ സു​ലൈ​മാ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 35 പേ​ര്‍​ക്കെ​തി​രെ​യും കു​റ്റം ചു​മ​ത്തു​മെ​ന്ന് ടെ​ഹ്റാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ലി അ​ല്‍​ഖാ​സി​മ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​വ​ര്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക- തീ​വ്ര​വാ​ദ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തു​ക.

ട്രം​പി​ന്‍റെ പ്ര​സി​ഡ​ന്‍റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും കേ​സി​ല്‍ വി​ചാ​ര​ണ ന​ട​ത്തു​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ട്രം​പി​നൊ​പ്പം കു​റ്റം ചു​മ​ത്തു​ന്ന ബാ​ക്കി 35 പേ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യ​വും ഇ​റാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ഉ​ന്ന​ത​രു​ടെ അ​റ​സ്റ്റി​ന് ഇ​ന്‍റ​ര്‍​പോ​ള്‍ ന​ല്‍​കു​ന്ന റെ​ഡ് നോ​ട്ടീ​സ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഈ ​വ​ര്‍​ഷം ജ​നു​വ​രി മൂ​ന്നി​നാ​ണ് ഇ​റാ​നി​യ​ന്‍ ര​ഹ​സ്യ സേ​നാ ക​മാ​ന്‍​ഡ​റാ​യ ഖാ​സിം സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment