New Update
തെഹ്‌റാന്‍: ഇറാനെതിരെ ആഗോള ആയുധ ഉപരോധം അവസാനിച്ചതിൽ സന്തോഷമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം . ഉപരോധം നീട്ടുന്നതിന് അമേരിക്ക ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വൻ എതിർപ്പോടെ നേരത്തെ പരാജയപ്പെട്ടിരുന്നു. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യവും പ്രമേയത്തെ എതിർത്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് അമേരിക്കയ്ക്കൊപ്പം നിന്നത്.
Advertisment
/sathyam/media/post_attachments/3gJtglfrKtdWhPrZ2Gnz.jpg)
ഇറാനും വൻശക്തികളുമായി 2015ൽ ഉണ്ടാക്കിയ ആണവ കരാറനുസരിച്ച് ഒക്ടോബർ 18ന് കാലഹരണപ്പെടുന്ന ആയുധ ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനാണ് ട്രംപ് സർക്കാർ പ്രമേയം അവതരിപ്പിച്ചിരുന്നത്.
റഷ്യയും ചൈനയും എതിർത്ത് വോട്ട് ചെയ്തപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയടക്കം 11 രാജ്യങ്ങൾ വിട്ടുനിന്നിരുന്നു. പ്രമേയം പാസാകണമെങ്കിൽ ഒമ്പത് രാജ്യങ്ങളുടെ പിന്തുണ നേടുകയും സ്ഥിരാംഗങ്ങൾ ആരും വീറ്റോ ചെയ്യാതിരിക്കുകയും വേണമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us