കർഷക ബന്ദിനും എസ്.ഡി.പി.ഐ കർഷക മാർച്ചിനും ഐക്യദാർഢ്യം: ഇന്ത്യൻ സോഷ്യൽ ഫോറം

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, September 25, 2020

ദമ്മാം: രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാളെ (സെപ്തംബര്‍ 25) നടക്കുന്ന ദേശീയ കര്‍ഷക ബന്ദിനു ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ഐക്യദാർഡ്യം‌ പ്രക്യാപിച്ചു.

ആർ.എസ്.എസ് നേത്രുത്വം നൽകുന്ന ഫാഷിസ്റ്റ് സർക്കാരിന്റെ കർഷക വിരുദ്ധമായ പുതിയ നിയമനിര്‍മാണം കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് വല്‍ക്കരിക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്. പുതിയ നിയമനിര്‍മാണത്തോടെ കാര്‍ഷിക മേഖലയാകെ തകരാനിടയാവുകയും, സ്വകാര്യ കുത്തക മുതലാളിമാരുടെ സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരുടെ മേല്‍ ചൂഷണത്തിന് അവസരമൊരുക്കുകയും ചെയ്യുന്നതാണു.

ഒരന്തവുമില്ലാതെ ബി.ജെ.പി സർക്കാർ നോട്ട് നിരോധിച്ചതും, ജി.എസ്.ടി നടപ്പിലാക്കിയതുമെല്ലാം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു. എല്ലാം കൊണ്ടും ഗതികെട്ട രാജ്യത്തെ കർഷകർ നാളെ നടത്തുന്ന  കര്‍ഷക വിരുദ്ധ നിയമനിര്‍മാണത്തിനെതിരായ ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്.ഡി.പി.ഐ‌ നടത്തുന്ന കർഷക മാർച്ചിനു എല്ലാ പിന്തുണയും നൽകുന്നതായും സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മൻസൂർ എടക്കാട്, ജനറൽ സെക്രട്ടറി മുബാറക് പൊയിൽ തൊടി എന്നിവർ പ്രസ്താവനയിൽ പ്രസ്താവനയിൽ അറിയിച്ചു.

×