രണ്ടു ഗോളുകള്‍ വീതമടിച്ച് രണ്ടു ടീമുകളും ! ഐഎസ്എല്ലില്‍ ഗോവ-ബെംഗളൂരു പോരാട്ടം സമനിലയില്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, November 22, 2020

ഫത്തോഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവ-ബെംഗളൂരു എഫ്.സി പോരാട്ടം സമനിലയില്‍. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. 57-ാം മിനിറ്റില്‍ യുവാന്‍ അന്റോണിയോ ഗോണ്‍സാലസാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ ഇഗോര്‍ അംഗുളോയിലൂടെ ഗോവ ഒരു ഗോള്‍ മടക്കി. നൊഗ്വേരയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. വൈകാതെ 69-ാം മിനിറ്റില്‍ അംഗുളോ തന്നെ രണ്ടാം ഗോളിലൂടെ ഗോവയെ ഒപ്പമെത്തിച്ചു.

×