Advertisment

ന​ഗ്രോ​ത ഏറ്റുമുട്ടൽ: ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നു ക​രു​തു​ന്ന ട​ണ​ല്‍‌ ക​ണ്ടെ​ത്തി

New Update

publive-image

ന്യൂ​ഡ​ൽ​ഹി: ന​ഗ്രോ​ത​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ല് ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ർ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നു ക​രു​തു​ന്ന ട​ണ​ൽ‌ ക​ണ്ടെ​ത്തി. സാം​ബ സെ​ക്ട​റി​ലെ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ലാ​ണ് ട​ണ​ൽ‌ ക​ണ്ടെ​ത്തി​യ​ത്.

സാം​ബ​യി​ലെ റീ​ഗ​ൽ ഗ്രാ​മ​ത്തി​ൽ ബി​എ​സ്‌എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട​ണ​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ഗ്രോ​ത​യി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ൻ സാം​ബ​യി​ലെ ഈ ​ഭൂ​ഗ​ർ​ഭ തു​ര​ങ്കം ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​ത്.

ട്ര​ക്കി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ഭീ​ക​ര​രെ സൗ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​രി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ വ​യ​ർ​ലെ​സ്, മ​രു​ന്നു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വാ​യി​ൽ നി ​ന്നു​ള്ള സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Advertisment