Advertisment

വി.​കെ.ജയരാജന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു

New Update

ശബരിമല: ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഉഷഃപൂജയ്‌ക്ക് ശേഷം രാവിലെ എട്ടോടെയാണ് നറുക്കെടുപ്പ് നടന്നത്.

Advertisment

publive-image

ശബരിമല മേല്‍ശാന്തിയായി ജയരാജന്‍ പോറ്റിയെ തിരഞ്ഞെടുത്തു. അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരില്‍ നിന്നാണ് ജയരാജന്‍ പോറ്റിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. നവംബര്‍ 15 ന് മേല്‍ശാന്തി സ്ഥാനം ഏറ്റെടുക്കും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ. പദ്മനാഭന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

അതേസമയം, ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിനായെത്തി. നിലയ്ക്കലില്‍ ഭക്തരുടെ തിരിച്ചറിയല്‍ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.

pk jayarajan potty
Advertisment