/sathyam/media/post_attachments/YodWdEyxcNOEwkft0Ht0.jpg)
പാട്‌ന: ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. സരണ്‍ ജില്ലയില്‍ ജെഡിയു നേതാവ് ചന്ദ്രികാ റായിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്റ്റേജ് തകര്‍ന്നത്.
സോന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയും സ്റ്റേജിലുണ്ടായിരുന്നു. റൂഡിയുടെ പ്രസംഗത്തിനുശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാന്‍ എഴുന്നേറ്റു. ഇതോടെ അദ്ദേഹത്തിന്റെ നിരവധി അനുയായികള്‍ ഹാരമണിയിക്കാന്‍ സ്‌റ്റേജിലേക്ക് കയറി. തൊട്ടുപിന്നാലെയാണ് സ്റ്റേജ് തകര്‍ന്നത്.