10, 12 ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് കാര്‍ സമ്മാനം നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

നാഷണല്‍ ഡസ്ക്
Thursday, September 24, 2020

റാഞ്ചി: ജാര്‍ഖണ്ഡില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ വക കാര്‍ സമ്മാനം. വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയത്.

ഒന്നാം റാങ്കുകാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കുമെന്ന് ഇദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തവര്‍ഷം മുതല്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികളുടെ പഠനം ഏറ്റെടുക്കുമെന്നും തന്റെ മണ്ഡലത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് എല്ലാവര്‍ഷവും നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

×