New Update
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൊവിഡ് മൂലം കൂടുതല്‍ പേർ മരിച്ചുവീഴുമെന്ന് ജോ ബൈഡന്‍. മഹാമാരി നിയന്ത്രിക്കാന്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയായ ജോ ബൈഡന്‍ പറയുന്നു.
Advertisment
ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ബൈഡന്‍ പറഞ്ഞു.
‘‘ആര്‍ക്കെങ്കിലും ഇതു മനസിലാകുന്നുണ്ടോ. ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണു വേണ്ടത്. ഏകോപനമില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും. വാക്‌സീന്‍ വിതരണം വൈകാന്‍ ഇത് ഇടയാക്കും.’’ – ബൈഡന്‍ പറഞ്ഞു.