Advertisment

‘‘ആര്‍ക്കെങ്കിലും ഇതു മനസിലാകുന്നുണ്ടോ''?; പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൂടുതല്‍ പേര്‍ മരിച്ചു വീഴും: മുന്നറിയിപ്പുമായി ബൈഡന്‍

New Update

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൊവിഡ് മൂലം കൂടുതല്‍ പേർ മരിച്ചുവീഴുമെന്ന് ജോ ബൈഡന്‍. മഹാമാരി നിയന്ത്രിക്കാന്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയായ ജോ ബൈഡന്‍ പറയുന്നു.

Advertisment

publive-image

ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ബൈഡന്‍ പറഞ്ഞു.

‘‘ആര്‍ക്കെങ്കിലും ഇതു മനസിലാകുന്നുണ്ടോ. ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണു വേണ്ടത്. ഏകോപനമില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും. വാക്‌സീന്‍ വിതരണം വൈകാന്‍ ഇത് ഇടയാക്കും.’’ – ബൈഡന്‍ പറഞ്ഞു.

donald trump jo baiden
Advertisment