ന്യൂസീലാന്‍ഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം ജോണ്‍ റീഡ് അന്തരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 14, 2020

ഓക്ക്‌ലാന്‍ഡ്: ന്യൂസീലാന്‍ഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം ജോണ്‍ റീഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. കിവീസ് ടീമിന്‍റെ മുന്‍ ക്യാപ്റ്റനാണ്.

അന്‍പതുകളിലും അറുപതുകളിലും ലോക ക്രിക്കറ്റിലെ മുന്‍നിര ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ജോണ്‍ റീഡ്. 34 ടെസ്റ്റു മത്സരങ്ങളില്‍ കിവീസിനെ നയിച്ചിട്ടുണ്ട്. ടീമിന്‍റെ ആദ്യ മൂന്നു വിജയങ്ങളില്‍ റീഡ് ആയിരുന്നു നായകന്‍.

ന്യൂസിലാന്‍ഡിലെ ഓരോ കുഞ്ഞിനും റീഡിനെ അറിയാമായിരുന്നെന്ന് ബോര്‍ഡ് മേധാവി ദേവിഡ് വൈറ്റ് പറഞ്ഞു. റീഡിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ബോര്‍ഡ് അറിയിച്ചു.

×