നിയമലംഘനങ്ങള്‍ക്ക് തടയിടാന്‍ കാമ്പയിനുമായി കുവൈറ്റ് വൈദ്യുത മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 22, 2020

കുവൈറ്റ് സിറ്റി: സലാം ഏരിയയിലെ (ഫിഫ്ത് റിങ് റോഡിന് എതിര്‍വശം) വൈദ്യുത ലൈനുകള്‍ക്ക് താഴെയുള്ള നിയമലംഘനങ്ങള്‍ തടയാന്‍ കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് വൈദ്യുത മന്ത്രാലയം നടപടി ആരംഭിച്ചു.

നിയമലംഘനങ്ങളും കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിലൂടെ വൈദ്യുതിയുമായി ബന്ധപ്പെട്ട അറ്റക്കുറ്റപ്പണികള്‍ പ്രവര്‍ത്തനം സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എമര്‍ജന്‍സി ടീം ഡെപ്യൂട്ടി ഹെഡ് എഞ്ചിനീയര്‍ ഹമദ് അല്‍ മന്‍സൂരി പറഞ്ഞു.

നിയമലംഘനങ്ങളും കയ്യേറ്റങ്ങളും വൈദ്യുത വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏപ്രിലില്‍ ഫാമുകളില്‍ നടത്തിയ കാമ്പയിനില്‍ 90 ശതമാനം നിയമലംഘനങ്ങളും തടയാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

×