ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കമ്മീഷൻ ഉത്തരവ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ; ജോസഫിന് ചെണ്ടയിൽ മത്സരിക്കാം

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, November 21, 2020

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില ചിഹ്നമുപയോഗിക്കാം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി.

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക ചിഹ്നമായ രണ്ടില ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മരവിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടില ചിഹ്നം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാന്‍ ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു.

പിജെ ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നമാണ് അനുവദിച്ചിരുന്നത്, ഇതിനിടയിലാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചു ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് കമ്മിഷൻ്റെ പുതിയ തീരുമാനം വന്നത്.

×