കാളികാവ് ഒഐസിസി യാത്രയയപ്പ് നൽകി.

Wednesday, September 16, 2020

ജിദ്ദ : പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കാളികാവ് പഞ്ചായത്ത് ഒ ഐ സി സി ഭാരവാഹികളായ സിയാസ് പരപ്പൻ മൂച്ചിക്കൽ , ലത്തീഫ് PV വെന്തോടൻപടി എന്നിവർക്ക് കാളികാവ് പഞ്ചായത്ത് ഒഐസിസി ജിദ്ദ കമ്മറ്റി യാത്രയയപ്പ് നൽകി.

പ്രസിഡണ്ട് ഹുമയൂൺ കബീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാട്ടിലേക്ക് മടങ്ങുന്ന സഹപ്രവർത്തകർക്ക് കാളികാവ് ഒ ഐ സി സിയുടെ മുതിർന്ന നേതാവ് O M A നാസർ , സഹപ്രവർത്തകരായ നാണി CP , നൗഷാദ് പുളിയംകല്ല് , റിയാസ് അടക്കാകുണ്ട് , ജലീസ് ചാഴിയോട് , സമീർ പൂളക്കൽ , സന്തോഷ് വെന്തോടൻപടി , അനീസ് മൂച്ചിക്കൽ , സ്‌നേയ്‌വർ കാളികാവ് , നബീൽ മൂച്ചിക്കൽ എന്നിവർ യാത്രമംഗളങ്ങൾ നേർന്നു.

സ്വർണ്ണക്കടത്ത് വിവാദത്തിൽ എൻഫോഴസ്മെന്റ് ചോദ്യം ചെയ്ത മന്ത്രി kt ജലീൽ രാജി വെക്കണമെന്ന് പ്രസ്തുത യോഗം ആവശ്യപ്പെട്ടു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ജയരാജന് കൊടുക്കാത്ത സംരക്ഷണം ജലീലിന് കൊടുക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇത് അവസാനിപ്പിച്ചു കൊണ്ട് ജലീലിനെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  ചടങ്ങിൽ കാളികാവ് ഒ ഐ സി സി സെക്രട്ടറി ഷിബു മേലെ കാളികാവ് സ്വാഗതവും അസ്കർ ആനവാരി നന്ദിയും പറഞ്ഞു..

×