ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാനം രാജേന്ദ്രന്‍ ആശുപത്രി വിട്ടു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, November 22, 2020

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആശുപത്രിവിട്ടു.

അടുത്ത ഏതാനും ദിവസങ്ങളില്‍ പൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. കഴിഞ്ഞ ഇരുപതിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

×