Advertisment

ഈ ചിത്രങ്ങൾ ഒരു വലിയ സന്ദേശമാണ് നൽകുന്നത് !

New Update

മനസ്സാക്ഷി മരവിച്ച ,കരുണയുടെ കണികപോലുമില്ലാത്ത സ്വാർത്ഥരായ ഒരു കൂട്ടം മനുഷ്യർക്കിടയിലാണ് നാം ജീവിക്കുന്നതെന്ന് വ്യക്തമായ സന്ദേശം .രാജസ്ഥാനത്തിലെ 'ബാരാ' ജില്ലയിലുള്ള 'അന്താ' ഗ്രാമത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്നതാണ് ഈ സംഭവം. ഒരു സ്ത്രീ വഴിയരുകിലെ മരത്തണലിൽ ബോധമറ്റു കിടക്കുന്നു. അവരുടെ അഞ്ചുമക്കൾ അടുത്തിരുന്നു വിതുമ്പുന്നു.

Advertisment

publive-image

രാവിലെ 11 മണിമുതൽ വൈകിട്ട് നാല് മണിവരെ അവർ അവിടെക്കിടന്നു. യാത്രക്കാർ പലരും വന്നുകണ്ടു അവരവരുടെ വഴിക്കുപോയി. ഉച്ചകഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ വിശന്നു നിലവിളിക്കാൻ തുടങ്ങിയിട്ടും യാത്രക്കാർ ആരും ശ്രദ്ധിച്ചില്ല. എന്തോ ദയതോന്നി അൽപ്പം ദൂരെയുള്ള ഒരു കടക്കാരൻ കുട്ടികൾക്ക് ചായയും ബിസ്ക്കറ്റും നൽകി.

publive-image

നാലുമണിക്ക് അതുവഴിവന്ന ഒരു പ്രാദേശികനേതാവാണ്‌ പോലീസിൽ വിവരമറിയിച്ചത്. അവരെത്തി സ്ത്രീയെ ആശുപത്രിയിലാക്കുകയായിരുന്നു.12 ദിവസം മുൻപ് ഭർത്താവ് മരിച്ചുപോയതിനാൽ യുവതിയെ 5 കുഞ്ഞുങ്ങൾക്കൊപ്പം ഭർതൃവീട്ടുകാർ വീട്ടിൽ നിന്നിറക്കിവിടുകയായിരുന്നു. രണ്ടുദിവസമായി അവർ ആഹാരം കഴിച്ചിട്ട് .കുഞ്ഞുങ്ങളെയും കൊണ്ട് 12 കി. മീറ്റർ അകലെയുള്ള സ്വന്തം കുടുംബത്തേക്ക് പോകാൻ വന്നപ്പോഴാണ് ദേഹാസ്വാസ്ഥ്യം തോന്നി മരത്തണലിൽ ഇരുന്നത്. തുടർന്ന് മോഹാലസ്യപ്പെടുകയായിരുന്നു.

ഒടുവിൽ തഹസീൽദാർ നവനന്ദ് സിംഗ് എത്തി യുവതിക്ക് സാമ്പത്തിക സഹായവും വാഹനവും ഏർപ്പെടുത്തിയാണ് അവരുടെ വീട്ടിലേക്ക് യാത്രയാക്കിയത്.

kanappuragal
Advertisment