New Update
Advertisment
കാഞ്ഞാർ: കാഞ്ഞാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബന്ധുക്കളായ ഡെന്നീസ് , ജോയൽ അയൽവാസിയായ കുഞ്ഞ് (ബാബു) എന്നിവർ അറസ്റ്റിലായി.
കാഞ്ഞാർ ഇൻസ്പെക്ടർ വി.കെ ശ്രീജേഷിന്റെ നിർദ്ദേശാനുസരണം കാഞ്ഞാൻ പോലീസ് സ്റ്റേഷൻ എസ്ഐമാരായ കെ.ആർ ശിവപ്രസാദ്, സജി വി ജോൺ, എഎസ്ഐമാരായ സാംകുട്ടി, സിപിഒ മാരായ ബിജുമോൻ, വിനോദ്, ടോബി എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് എറണാകുളത്ത് നിന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
പ്രതികൾ രണ്ട് വർഷങ്ങൾക്ക് മുൻപ് കുട്ടിയുടെ വീട്ടിൽവെച്ചും അയൽവാസിയുടെ കടയിൽവെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്, അറസ്റ്റ് രേഖപ്പെടുത്തി തൊടുപുഴ പോസ്കോ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.