സുശാന്ത് കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്ന് കങ്കണ; വിവരങ്ങൾ താൻ പുറത്തുകൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്നം , ചെയ്തതു തെറ്റാണെങ്കിൽ, തനിക്കെതിരെ നടപടി ആവാം

ഫിലിം ഡസ്ക്
Tuesday, September 15, 2020

മുംബൈ: സുശാന്ത് കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്ന് നടി കങ്കണ റനൗട്ട്. മുംബൈയിൽ നിന്ന് ജൻമനാടായ ഹിമാചൽ പ്രദേശിലേക്കു മടങ്ങുന്നതിനുമുൻപാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്.

സുശാന്ത് സിങ്ങിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയും കുറിച്ചുള്ള വിവരങ്ങൾ താൻ പുറത്തുകൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്നം. ആദിത്യയ്ക്ക് ഇൗ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവരുന്നു എന്നതു മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു. ചെയ്തതു തെറ്റാണെങ്കിൽ, തനിക്കെതിരെ നടപടി ആവാം– നടി വെല്ലുവിളിച്ചു.

ലഹരിമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ഡിസനൈർ സിമോൻ ഖംബാട്ട എന്നിവർ‍ക്ക് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ സമൻസ് അയച്ചേക്കുമെന്നു സൂചനയുണ്ട്.

×