വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റിലായി: ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണം പൊലീസ് കണ്ടെടുത്തു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, September 16, 2020

കണ്ണൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റിലായി. മയ്യില്‍ സ്വദേശികളായ ചന്ദ്രന്‍, സൂര്യന്‍ എന്നിവരാണ് പിടിയിലായത്.

നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തില്‍ നിന്ന് മൂന്നര പവന്‍റെ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്.

തമിഴ്നാട് സ്വദേശികളായ സഹോദരങ്ങള്‍ വര്‍ഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്.

ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്നലെ ഇവര്‍ രണ്ട് വീടുകളില്‍ കൂടി മോഷ്ടിക്കാന്‍ കയറിയതായി പൊലീസ് പറഞ്ഞു.

×