നാഷണല്‍ ഡസ്ക്
Updated On
New Update
ബംഗളൂരു: കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് എസ്. ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വവസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Advertisment
ബസവരാജിന്റെ വസതിയില്‍ ജോലിചെയ്യുന്നയാള് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് മന്ത്രിയും പരിശോധനക്ക് വിധേയനായത്.
അടുത്തിടെ താനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ കോവിഡ് പരിശോധന നടത്തുകയും ഉചിതമായ മുന്‍കരുതലെടുക്കുകയും ചെയ്യണമെന്നും ബസവരാജ് ട്വീറ്റ് ചെയ്തു.