New Update
Advertisment
ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ അപമാനിച്ച് ട്വീറ്റ് ചെയ്ത നടി കങ്കണ റണാവത്തിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോടതി ഉത്തരവിനെ തുടര്‍ന്ന് തുമക്കുരു ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളെന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചിരുന്നത്.
അഭിഭാഷകനായ നായിക്കിന്റെ പരാതിയില്‍ കങ്കണയ്ക്ക് എതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുമക്കുരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒക്ടോബര്‍ 9 ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.