ജയശങ്കര്‍ പിള്ള
Updated On
New Update
Advertisment
പ്രണയം ഇതൾ കൊഴിയുമീ പൂ നിലവിൽ
പ്രണയിനീ നീ ഒരു പനിനീർ പൂവായ്
ഇരുളിൽ തെളിയും നക്ഷത്രം പോൽ
മനസ്സിൽ നീ ഒരു മയിൽ പീലിയായ്
മലരേ നിന്നെ പുൽകാനായ് നിത്യം
മലർ തൂവിയ വീഥിയിൽ കാത്തു നിന്നു
കാർത്തിക ദീപം കണ്ണിമ ചിമ്മുമ്പോൾ
കാതരേ നിൻ കവിളിണ കുങ്കുമമായ്
കാർമുകിൽ കൂട്ടം പനിനീർ പൊഴിയ്ക്കുമ്പോൾ
കാമിനീ നീ എൻ തുലാവർഷമായ്
പെയ്തൊഴിയാത്തൊരാ തുലാവര്ഷ രാവിൽ
കൂത്തമ്പലത്തിലെ കുരുത്തോല പന്തലിൽ
പുള്ളുവ പാട്ടിന്റെ ശ്രുതി,താളം ഉയരുമ്പോൾ
കുംങ്കുമ വർണ്ണ കാളീ കളങ്ങളിൽ
ആടി തിമർത്തു നീ ചാരത്തണയുമ്പോൾ
നിൻ കുറുനിര കൂട്ടിലെ വെള്ളി വരകളിൽ
കണ്ടു ഞാൻ കാലം എനിയ്ക്കായ് കുറിച്ചൊരു
കാമിനിയാളുടെ കറ തീർന്ന യവ്വനം .