വറ്റി വരണ്ടെന്‍ മനമിടറുമ്പോള്‍ കൃപയുടെ നീര്‍ച്ചാലായി ഒഴുകീടണേ നാഥാ...ഭക്തിസാന്ദ്രമായി സംഗീത ആല്‍ബം; 'കവിഞ്ഞൊഴുകുന്ന സ്‌നേഹം' ശ്രദ്ധേയമാകുന്നു; വീഡിയോ

author-image
admin
New Update

publive-image

Advertisment

വിശ്വാസികളെ ഭക്തിയുടെ ലോകത്തേക്ക് നയിച്ച് 'കവിഞ്ഞൊഴുകുന്ന സ്‌നേഹമെന്ന' സംഗീത ആല്‍ബം. ഡ്രോപ്‌സ് മീഡിയ എന്റര്‍ടെയിമിന്റെ ബാനറില്‍ സിനോ ആന്റണി എഴുതി, സംഗീതം ചെയ്ത് ഗായിക അഞ്ചു ഗണേഷ് ആലപിച്ച ഗാനം ശ്രദ്ധേയമാവുകയാണ്.

ബിജു സി.ജെ, അനില്‍ സരോവരം എന്നിവരാണ് നിര്‍മ്മാതാക്കള്‍. നോബിള്‍ ജോസഫ് (പ്രോഗ്രാമിങ്), അക്ഷയ്ജിത്ത് (മിക്‌സ് & മാസ്റ്ററിങ്), അഖില്‍ തോമസ് (DOP) എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചു. പിന്നണി ​ഗായിക സിതാര കൃഷ്ണകുമാർ, സിനിമ താരങ്ങളായ, ആസിഫ് അലി, ആന്റെണി വർ​​​ഗ്​ഗീസ്, പ്രൊ‍ഡക്ഷൻ കൺഡ്രോളർ ബാദുഷാ, റെ‍ഡ് എഫ് .എം സീനിയർ ആർ ‍ജെ അജീഷ് എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം പുറത്തിറക്കിയത്.

Advertisment