New Update
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം. ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയാണ് എടികെയുടെ വിജയഗോൾ നേടിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 67–ാം മിനിറ്റിലാണ് മത്സരഫലം നിർണയിച്ച ഗോൾ പിറന്നത്.
Advertisment
മത്സരത്തിന്റെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാനാവാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിൽനിന്ന ബ്ലാസ്റ്റേഴ്സിന്, മികച്ചൊരു അവസരം പോലും സൃഷ്ടിച്ചെടുക്കാനായില്ല.