കെ ഡി എം എഫ് റിയാദ് മീലാദ് ക്യാമ്പയിന് തുടക്കമായി

ഗള്‍ഫ് ഡസ്ക്
Sunday, October 18, 2020

റിയാദ്. ‘മുഹമ്മദ് നബി (സ): നിത്യ വസന്തം, സത്യ മാതൃക’ എന്ന പ്രമേയത്തിൽ മാഹേ സനാഅ’ ഈ വർഷത്തെ കെ ഡി എം എഫ് മീലാദ് ക്യാമ്പയിന് റിയാദിൽ തുടക്കമായി. ക്യാമ്പയിൻ ഉദ്ഘാടനം  സാമൂഹിക പ്രവർത്തകൻ ഇബ്രാഹീം സുബ്ഹാൻ നിർവ്വഹിച്ചു കെഡിഎംഎഫ് ആക്ടിങ് പ്രസിഡന്റ് സൈനുൽ ആബിദ് മച്ചക്കുളം  അധ്യക്ഷതവഹിച്ചു. .

കെ ഡി എം എഫ് റിയാദ് മീലാദ് കാമ്പയിൻ ഇബ്രാഹിംസുബ്ഹാൻ ഉദ്ഘാടനം ചെയ്യുന്നു.

ഇ ടി അബ്ദുൽ ഗഫൂർ കൊടുവള്ളി പ്രമേയ പ്രഭാഷണം നടത്തി ലോകത്തിന്റെ ആദ്യാവസാനം വസന്തവും പ്രതീക്ഷയുമായ അന്ത്യ പ്രവാചകരുടെ അതുല്ല്യമായ മാതൃകകൾ സ്വന്തം ജീവിതത്തിൽ പകർത്തി സഹജീവികൾക്ക് വെളിച്ചമാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

തിരുവചനപ്പൊരുൾ, സീറത്തുന്നബി (സ), മദീന സിയാറ, ഇത്തിബാഉന്നബി (സ), മെഹ്ഫിലെ ഇഷ്ഖ് തുടങ്ങി റബീഉൽ അവ്വൽ ഒന്നു മുതൽ മുപ്പത് വരെയുള്ള ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും

അബ്ദുൽ റഹ്മാൻ ഫറോക്ക്, ബഷീർ താമരശ്ശേരി, നവാസ് വെള്ളിമാട് കുന്ന്, അബ്ദുൽ കരീം പയോണ തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് അച്ചൂർ, ജുനൈദ് മാവൂർ, അബ്ദുൽ ഗഫൂർ എസ്റ്റേമുക്ക്, ശമീർ പുത്തൂർ, ശബീൽ പൂവ്വാട്ടു പറമ്പ്, എൻ കെ മുഹമ്മദ് കായണ്ണ അഷ്റഫ് പെരുമ്പള്ളി, ശമീജ് കൂടത്താൾ, നാസർ ചാലക്കര, മുഹമ്മദ് അമീൻ, ശരീഫ് മുട്ടാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. കെഡിഎംഎഫ് ജോ. സെക്രട്ടറി സ്വാലിഹ് മാസ്റ്റർ പരപ്പൻ പൊയിൽ സ്വാഗതവും വർക്കിങ് സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം നന്ദിയും പറഞ്ഞു.

 

×