തദ്ദേശ തെരഞ്ഞെടുപ്പില്‍ പാല മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയില്‍ സീറ്റ് ധാരണയായി; ജോസ് കെ മാണി പക്ഷം നഗരസഭയില്‍ 18 സീറ്റില്‍ വരെ മത്സരിച്ചേക്കും, ബാക്കി സീറ്റില്‍ സിപിഎം മത്സരിക്കും ?

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, October 17, 2020

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പാല മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയില്‍ സീറ്റ് ധാരണയായി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായി.

ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം നഗരസഭയില്‍ 18 സീറ്റില്‍ വരെ മത്സരിച്ചേക്കും.

കഴിഞ്ഞദിവസമാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിക്ക് ഒപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പ്രാദേശിക തലത്തില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

×