വൈക്കംറോഡ് റെയിൽവേ സ്റ്റേഷനിൽ കേരള എക്സ്പ്രസിന്റെ സ്റ്റോപ്പ് ഒഴിവാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, September 16, 2020

കടുത്തുരുത്തി: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കേരള എക്സ്പ്രസ്സ് സ്റ്റോപ്പ് ഒഴിവാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു.

കോട്ടയം ജില്ലയിലെ ആദർശ് ഫ്ലാറ്റ് സ്റ്റേഷനുകളിൽ ഒന്നാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ. ഒരേസമയം മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പിങ് സൗകര്യമുള്ള സ്റ്റേഷൻ കോട്ടയം എറണാകുളം റൂട്ടിനോട് ചേർന്നു കിടക്കുന്നതിനാൽ വൈക്കം, വെച്ചുർ, പാലാ, കടുത്തുരുത്തി, കല്ലറ, പിറവം, ഏറ്റുമാനൂർ, എന്നീ പ്രദേശങ്ങളിലെ യാത്രക്കാർ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.

മണ്ഡലം പ്രസിഡന്റ് ജോസ് തോമസ് നിലപ്പന കൊല്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ടെലി കോൾ യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ക്കും കോട്ടയം എംപി തോമസ് ചാഴിക്കാടനും നിവേദനം നൽകാൻ തീരുമാനിച്ചു.

യോഗത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ പി എം മാത്യു എക്സ് എംഎൽഎ, ജോസ് പുത്തൻകാല, നേതാക്കളായ അഡ്വക്കേറ്റ് കുഞ്ചെറിയ, കെ റ്റി സിറിയക്ക്, പൗലോസ് കടമ്പൻകുഴി, ജോമോൻ മാമല, രാജു കുന്നേൽ, ബ്രൈറ്റ് വട്ട നിരപ്പ്, ഇ എം ചാക്കോ എണ്ണക്ക്പള്ളി, ജോസ് കണി വേലി, തോമസ് മണ്ണഞ്ചേരി, ജെയിംസ് കുറിച്ചിയപറമ്പിൽ, പി ബി കെ നായർ, ജോസ് മുണ്ടു കുന്നേൽ, എ എം മാത്യു, വിനോദ അനന്തകുളം, സാബു കല്ലിരിക്കും കാല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നയനാ ബിജു, മെമ്പർമാരായ കെ പി ഭാസ്കരൻ, ഷൈൻമ്മ, ജിൻസി എലിസബത്ത്, അച്ചാമ്മ സിറിയക്ക്, സജിത അനിൽകുമാർ, ശ്രീദേവിസുബരായർ, വാഴയിൽ പാപ്പച്ചൻ, ജോമോൻ മറ്റത്തിൽ, ടോമി വേലം പറമ്പിൽ, എ ജെ ജോണി കടപ്പൂര്ൻ, ബിജു രാജഗിരി, അജയ് ആശാ പറമ്പിൽ, ജെറി പനക്കൽ, രവീന്ദ്രൻ കരിബകുഴി, പി പി വർഗീസ്, ആന്റണി കദളി കാട്ട്, ഐസക് എണ്ണി കാട്ട്, വിജയൻ വട്ടക്കാല,
എന്നിവർ പങ്കെടുത്തു.

 

×