ചിലർ എന്റെ ചരമ കുറിപ്പ് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു, എന്റെ തിരിച്ചു വരവ് കണ്ട് അവർ അദ്‌ഭുതപ്പെട്ടു; നിങ്ങൾ ഒരു കാർ അപകടം മനപ്പൂർവം സൃഷ്ടിക്കുക; അപ്പോൾ നിങ്ങൾ മരണം നേരിൽ കാണും, ആ സമയത്ത് നിങ്ങളുടെ പാൻറ് നനയും!

author-image
ഫിലിം ഡസ്ക്
New Update

ട്വിറ്ററിലൂടെ തന്നെ അധിക്ഷേപിച്ച കാർട്ടൂണിസ്റ്റിന് മറുപടി നൽകി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബു. ഖുശ്‌ബു നേരിട്ട കാർ അപകടം തട്ടിപ്പാണെന്നായിരുന്നു കാർട്ടൂണിസ്റ്റായ ബാലയുടെ അഭിപ്രായം. തകർന്ന കാറിൽ പിൻ സീറ്റിൽ ഇരിക്കുന്ന ഒരു യുവതി ഖുശ്ബുവാണെന്നു ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Advertisment

publive-image

‘ഖുശ്‌ബു നല്ലൊരു നടിയാണ് . ഈ ഫോട്ടോ അതിന്റെ തെളിവാണ്. പ്രിയ സങ്കികളെ.നിങ്ങൾ കുറച്ചു കൂടി നല്ല ഒരു തിരകഥയുമായി വരൂ’, ഇപ്രകാരമായിരുന്നു കാർട്ടൂണിസ്റ്റ് ബാലയുടെ ട്വീറ്റ് . ഇതിനെതിരെയാണ് ഖുശ്‌ബു തുടർ ട്വീറ്റുകൾ ചെയ്തു പ്രതിഷേധം അറിയിച്ചത്.

നിങ്ങൾ ഒരു കാർ അപകടം മനപ്പൂർവം സൃഷ്ടിക്കുക. അപ്പോൾ നിങ്ങൾ മരണം നേരിൽ കാണും. ആ സമയത്ത് നിങ്ങളുടെ പാൻറ് നനയും.നിങ്ങൾ ഒരു ഭീരുവാണ്’

ചിലർ എന്റെ ചരമ കുറിപ്പ് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. എന്റെ തിരിച്ചു വരവ് കണ്ട് അവർ അദ്‌ഭുതപ്പെട്ടു. ലക്ഷകണക്കിന് പേര് എന്റെയൊപ്പം ഉള്ളത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നത്. എന്റെ കുടുംബവും സുഹൃത്തുക്കളും എന്റെയൊപ്പം ഉണ്ട്. നിങ്ങൾ അടുത്ത തവണ ഭാഗ്യം പരീക്ഷിക്കൂ.

actress khusbu film news
Advertisment