കിംഗ് ഫഹദ് കോസ്‌വേയിൽ ടോൾ അടയ്ക്കുന്നതിന് ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി.

Wednesday, September 16, 2020

ദമാം – സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ ടോൾ അടയ്ക്കുന്നതിന് ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയതായി കോസ്‌വേ അതോറിറ്റി അറിയിച്ചു. ആദ്യ ഘട്ടത്തിൽ പുതിയ ഗെയ്റ്റുകളിൽ മാത്രമാണ് ഇ-പെയ്‌മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർ കൈയിൽ പണം കരുതേണ്ടതില്ല. ഗെയ്റ്റുകളിൽ വാഹനങ്ങൾ നിർത്തേണ്ടിവരുന്ന സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

യാത്രാ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കാനും പുതിയ ഗെയ്റ്റുകൾ യാത്രക്കാരെ സഹായിക്കും. പുതിയ ഗെയ്റ്റുകളിൽ യാത്രാനടപടിക്രമങ്ങൾക്ക് ഉദ്യോഗസ്ഥരെ സമീപിക്കേണ്ടതില്ല. അംഗത്വ കാർഡുള്ളവർക്ക് കോസ്‌വേ അതോറിറ്റി വെബ്‌സൈറ്റ് വഴി അവ റീചാർജ് ചെയ്യാൻ സാധിക്കുമെന്നും അതോറിറ്റി പറഞ്ഞു.

കോസ്‌വേയിൽ പുതിയ ഗെയ്റ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി അടുത്ത മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക് രീതിയിൽ റീഡ് ചെയ്യൽ, ലോറികളും ട്രക്കുകളും ഓട്ടോമാറ്റിക് രീതിയിൽ തൂക്കൽ, ഓട്ടോമാറ്റിക് രീതിയിൽ തുറക്കൽ എന്നിവയെല്ലാം പുതിയ ഗെയ്റ്റുകളുടെ പ്രത്യേകതകളാണ്.

×